പ്രവാസി മലയാളികള്‍ക്കിനിയെന്തു വേണം വോട്ട് അവകാശം കിട്ടിയില്ലേ .
ഇനിയിപ്പോള്‍ വോട്ട് ചെയ്തിട്ടെ നോക്കിയിരുന്നാല്‍ പോരെ കൂലി കിട്ടാന്‍. മലയാളികളുടെ ഒരു ഭാഗ്യം
ഹ ഹാ ഹാ .
അബുദാബി: പ്രവാസി വോട്ട് യാഥാര്ഥ്യമായതോടെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാനുള്ള അവസരം ഗള്ഫ് മലയാളികള്ക്ക് കരഗതമാവുകയാണ്. വോട്ടവകാശം എങ്ങനെ ഉപയോഗപ്പെടുത്തുമെന്നാണ് ഇനി ഗള്‍ഫിലുള്ളവര്‍ ആലോചിക്കേണ്ടത്. വിവിധ ഗള്ഫ് രാജ്യങ്ങളിലായി 20 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. 20 ലക്ഷം പേര്ക്ക് വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തുകയാണ് പ്രവാസി വോട്ടിന്റെ ആദ്യപടി. പാസ്പോര്ട്ടിലെ മേല്വിലാസം ഏത് നിയോജക മണ്ഡലത്തിലാണോ അവിടെയാണ് വിദേശ ഇന്ത്യക്കാര്‍ വോട്ട് ചെയ്യേണ്ടത്. വോട്ടവകാശത്തിനുവേണ്ടി നിയോജക മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കാണ് ഫോട്ടോ പതിച്ച വോട്ടവകാശ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇത് ഗള്ഫില്നിന്ന് തപാല്‍ വഴിയോ നാട്ടിലെത്തി നേരിട്ടോ സമര്പ്പിക്കാം. തപാല്വഴി അയയ്ക്കേണ്ട മേല്വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലുണ്ട്. വിദേശ രാജ്യങ്ങളിലെ സാധാരണ തൊഴിലാളികള്ക്ക് ഇതിനെക്കുറിച്ചൊന്നും അറിയാന്‍ സാധ്യതയില്ലാത്ത സ്ഥിതിക്ക് അവരെ സഹായിക്കേണ്ടത് ഗള്ഫിലെ മലയാളി സംഘടനകളുടെ ഉത്തരവാദിത്വമാണ്. ബന്ധപ്പെട്ട സംഘടനകള്‍ സാധാരണക്കാരെയും അല്ലാത്തവരെയും സമീപിച്ച് പാസ്പോര്ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ രേഖകള്‍ തയ്യാറാക്കി തപാലില്‍ അപേക്ഷകള്‍ അയപ്പിക്കണം. അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ രേഖകളോടെയാണ് വിദേശ ഇന്ത്യക്കാര്‍ അപേക്ഷകള്‍ അയയ്ക്കേണ്ടത്. നാട്ടില്‍ നേരിട്ട് അപേക്ഷകള്‍ നല്കുന്നവര് പാസ്പോര്‍ട്ടും പസ്പോര്ട്ടിന്റെ കോപ്പിയും അധികൃതര്‍ക്കുമുന്നില്‍ സമര്‍പ്പിക്കണം. പാസ്പോര്ട്ട് പരിശോധന കഴിഞ്ഞ് ഉടന്‍ മടക്കിവാങ്ങുകയും ചെയ്യണം. നയതന്ത്ര കാര്യാലയങ്ങളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുകയാണ് വിദേശമന്ത്രികാര്യാലയം ചെയ്യേണ്ടത്. യുണൈറ്റഡ് അറബ് എമിറേറ്റില്‍ മാത്രം 15 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇത്രയും പേര് എംബസിയിലെത്തി അപേക്ഷകള്‍ സമര്‍പ്പിക്കുകയെന്നത് ലളിതമായ കാര്യമല്ല. നയതന്ത്ര കാര്യാലയങ്ങളും ഗള്ഫിലെ ഇന്ത്യന്‍ സംഘടനകളും യോജിച്ച് സാധ്യമായ പോംവഴികള്‍ കണ്ടെത്തണം. പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന ദിവസത്തിന് ഒരുമാസം മുമ്പെങ്കിലും കാര്യാലയങ്ങളില്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ വിദേശ ഇന്ത്യക്കാരെ സഹായിക്കാനും രേഖകള്‍ സ്വീകരിക്കാനും ഉണ്ടാവണം. അപേക്ഷകള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ അതിന്റെ മറുപടിയും മറ്റു വിവരങ്ങളും മൊബൈല്‍ നമ്പര്‍ വഴിയോ ഇ-മെയില്‍ വഴിയോ സന്ദേശമായി അറിയിക്കാന്‍ സൗകര്യം ഉണ്ടാവണം. ഗള്ഫിലെ രാഷ്ട്രീയ സഘടനകള്ക്കും സാംസ്കാരിക സംഘടനകള്ക്കും ഇനിയുള്ള കാലം നിര്ണായകമാണ്. വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെക്കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കുക അവരുടെ ഉത്തരവാദിത്വമാണ്. കോണ്ഗ്രസ്സിനും സി.പി.എമ്മിനും മുസ്ലിം ലീഗിനും മറ്റെല്ലാ രാഷ്ട്രീയ സംഘടനകള്ക്കും ഗള്ഫിലെമ്പാടും അനേകം പോഷക സംഘടനകളുണ്ട്. വോട്ടവകാശം കൈവന്ന സ്ഥിതിക്ക് ഈ സംഘടനകളെല്ലാം ഇനി അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നതില്‍ സംശയംവേണ്ട. തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ ഒരു ദിവസത്തേക്കായാലും വേണ്ടില്ല ആയിരക്കണക്കിനാളുകളെ പ്രേരിപ്പിച്ച് നാട്ടിലയയ്ക്കാന് ഈ സംഘടനകള്‍ മുന്നിട്ടിറങ്ങും. എയര്‍ ഇന്ത്യാ വിമാന സര്‍വീസുകള്‍ തിരഞ്ഞെടുപ്പ് കാലത്ത് കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ വ്യോമയാനമന്ത്രി വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയും. ഗള്ഫിലെ അവധിക്കാലത്ത് വിവിധ വിമാനക്കമ്പനികള്‍ ലക്ഷക്കണക്കിന് യാത്രക്കാരെയാണ് കേരളത്തിലേക്ക് കൊണ്ടുപോകുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ തയ്യാറായാല്‍ അവര്‍ക്കത് ചാകരയാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വന്തം പാര്ട്ടിക്ക് വോട്ടുചെയ്യുമെങ്കില്‍ ഒരു വിമാനടിക്കറ്റ് ഫ്രീ എന്ന വാഗ്ദാനം പോലും ഗള്‍ഫില്‍ ഇനി യാഥാര്ഥ്യമാവും. കോടാനുകോടി ഒഴുകുന്ന തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിനു വേണ്ടി എത്ര കാശ് മുടക്കാനും രാഷ്ട്രീയ പാര്ട്ടികള്ക്ക് മടിയില്ലെന്നതാണ് സമീപകാല ചരിത്രം. 20 ലക്ഷം ഗള്ഫ് മലയാളികളില്‍ പത്തു ശതമാനമെങ്കിലും കേരളത്തിലേക്ക് വോട്ടുചെയ്യാനെത്തിയാല്‍ അത് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമെന്ന് ഉറപ്പാണ്. ഏറെക്കാലമായി ഗള്ഫ് മലയാളികളുടെ നിലവിളികള്ക്കും നിവേദനങ്ങള്ക്കും വലിയ വിലയൊന്നും ഇന്ത്യയിലെ ഭരണകൂടങ്ങള്‍ കാണിച്ചിരുന്നില്ല. എന്നാല്‍ ഗള്‍ഫുകാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുമെന്ന് രാഷ്ട്രീയക്കാര്‍ ഇനി തിരിച്ചറിയും. അതിനാല്‍ പ്രവാസി വോട്ടവകാശം ഗള്ഫ് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. കേരള രാഷ്ട്രീയത്തില്‍ അതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ഗള്ഫ് മലയാളികള്ക്ക് സാന്ത്വനമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. |
__._,_.___
You received this message because you are subscribed to the Yahoo
Groups "VENAD" group.
To post to this group, send email to
venadu@yahoogroups.com
For more options, visit this group at
http://www.venad.co.cc
Community: http://www.venadkoottu.co.cc
=======================================
All Rights reserved by: Syed Shiyas, s.shiyas@live.com
Cell: 9809385113 IM: G-talk: syedklm, Yahoo: syedshiyas
=======================================
Groups "VENAD" group.
To post to this group, send email to
venadu@yahoogroups.com
For more options, visit this group at
http://www.venad.co.cc
Community: http://www.venadkoottu.co.cc
=======================================
All Rights reserved by: Syed Shiyas, s.shiyas@live.com
Cell: 9809385113 IM: G-talk: syedklm, Yahoo: syedshiyas
=======================================
.
__,_._,___




0 comments:
Post a Comment