പരസ്ത്രീകളുമായി ബന്ധപ്പെട്ട് തനിക്ക് എയിഡ്സ് പകര്‍ന്നുതന്ന ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഭാര്യ നൂറ് പേര്‍ക്ക് എയിഡ്സ് പരത്തി. മുംബൈയിലെ ഗ്രാന്റ് റോഡില്‍ എയിഡ്സ് രോഗികള്‍ക്കായി ക്ലിനിക്ക് നടത്തുന്ന ഡോക്‌ടര്‍ ഐ എസ് ഗിലാഡ ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
വീടുകളില്‍ അടുക്കളപ്പണി ചെയ്യുന്ന ഒരു സ്ത്രീ കഴിഞ്ഞ രണ്ട് മാസങ്ങളിലായി തന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്താറുണ്ടെന്നും ഇരുപത്തിയൊമ്പതുകാരിയായ ഈ സ്ത്രീ പറഞ്ഞ കഥ കേട്ട് താന്‍ അത്ഭുതപ്പെട്ട് പോയെന്നും ഡോക്‌ടര്‍ പറയുന്നു.
"ഈ സ്ത്രീ എന്റെ പക്കല്‍ വന്നത് സഹോദരിയുമൊത്താണ്. എയിഡ്സിന്റെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സ തേടിയാണ് സ്ത്രീ എന്റെ ക്ലിനിക്കില്‍ വന്നത്. കൂടെ ഉണ്ടായിരുന്ന സഹോദരിക്കും എയിഡ്സ് ഉണ്ടെന്ന് പിന്നീട് ടെസ്റ്റില്‍ തെളിഞ്ഞു. ഞാനുമായി അടുത്തപ്പോഴാണ് അവര്‍ ജീവിതകഥ പറഞ്ഞത്. 2005-ല്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നാണെത്രെ അവര്‍ക്ക് എയിഡ്സ് പകര്‍ന്ന് കിട്ടിയത്."
"ഭര്‍ത്താവിന് എയിഡ്സ് ആണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അവര്‍ വിവാഹബന്ധം വേര്‍പെടുത്തി. ഭര്‍ത്താവില്‍ നിന്ന് തനിക്കും എയിഡ്സ് കിട്ടിയിട്ടുണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ടെസ്റ്റ് നടത്തിയപ്പോള്‍ അത് തെളിയുകയും ചെയ്തു. അപ്പോഴാണ് ഇവരുടെ പ്രതികാരബുദ്ധി ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ പുരുഷന്മാരെ വേട്ടയാടാന്‍ തുടങ്ങി. നൂറ് പുരുഷന്മാരുമായി മുന്നൂറിലധികം തവണ ഇവര്‍ ബന്ധപ്പെട്ടുവെത്രെ."
"കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതായിരുന്നു ഈ സ്ത്രീ ചെയ്തിരുന്നത്. ഇപ്പോള്‍ അവശനിലയിലാണ് ഈ സ്ത്രീ. ജോലിക്ക് പോകുന്ന വീട്ടിലെ അംഗങ്ങള്‍, അവരുടെ ബന്ധുക്കള്‍ തൊട്ട് ചുമട്ടുതൊഴിലാളികളും വിദ്യാര്‍ത്ഥികളും വരെ ഈ സ്ത്രീകളുടെ 'കസ്റ്റമര്‍മാര്‍' ആയിരുന്നു. എല്ലാവരെയും ഈ സ്ത്രീ പറഞ്ഞുമയക്കി, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു" - ഡോക്‌ടര്‍ പറയുന്നു.
മുംബൈ ജില്ലാ എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഡോക്‌ടര്‍ എസ്‌എസ് കുദാല്‍ക്കര്‍ ഈ സ്ത്രീയെ പറ്റി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തിയവരെ തെരഞ്ഞുപിടിച്ച് എയിഡ്സ് ടെസ്റ്റിന് വിധേയരാക്കുമെന്നും ഡോക്‌ടര്‍ എസ്‌എസ് കുദാല്‍ക്കര്‍ വ്യക്തമാക്കി. എന്തായാലും, ഈ സ്ത്രീയുടെ വിചിത്ര പ്രതികാരത്തെ പറ്റി പ്രാദേശിക മാധ്യമങ്ങളില്‍ നിന്നറിഞ്ഞ മുംബൈ ചേരി ഞെട്ടിയിരിക്കുകയാണ്
thanks webdunia





0 comments:
Post a Comment