Download AnjaliOldLipi.ttf font the above link. Copy-Paste the font to your Windows\Fonts directory (default: C:\Windows\Fonts). If you have an older version installed in the machine, delete the old one and copy-paste the new one. -- Mozilla Firefox users: Open Tools > Options > Content > Fonts & Colors > Advanced. Select Malayalam from the 'Fonts for' drop-down box. Select AnjaliOldLipi.ttf for all font types. Restart your browser. -- Internet Explorer users: Open Tools > Internet Options > General > Fonts. Select 'Malayalam' from Language script drop-down box. Select AnjaliOldLipi as the Web Font. Restart your browser. -- Note: You may need to restart the system, if you are installing the font for the first time and if it is not listed in the Font lists.
ഒമ്പതാം ശതകത്തില്‍ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക് സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയും വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തില്‍ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന വേണാടുരാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരുമായിത്തീരുന്നു. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ അധ:പതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)o നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രവിവര്‍മ്മ സംഗ്രാമധീരന്റെ നേതൃത്വത്തില്‍ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയില്‍ എത്തിച്ചേര്‍ന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂര്‍ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്വഴികളുമായി പിരിയുന്നു. പിന്നീട് തൃപ്പാപ്പൂര്‍ മൂത്തതിരുവടിയുടെ കീഴില്‍ അര്‍ധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളര്‍ന്ന വേണാട്, താമസിയാതെ ഡച്ച് ഈസ്തിന്ത്യാ കമ്പനിയുടേയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടേയും സ്വാധിനത്തില് പെട്ട് അഭ്യന്തരകുഴപ്പങ്ങളില്പ്പെടുന്നു. ഫ്യൂഡല്‍ പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവര്‍ത്തിച്ചിരുന്ന വേണാടില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ് ഇതിന് അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടേയും ധര്‍മ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് എന്ന മഹാസാമ്രാജ്യം ആയിത്തീരുകയും ചെയ്തു. എന്നാല്‍ പ്രാദേശിക സ്വയംഭരണം നഷ്ടമായതോടുകൂടി രാജാവിന് അനിയന്ത്രിതാധികാരം ലഭിക്കുകയും ഇംഗ്ലീഷുകാരുടെ ഉപദേശപ്രകാരം 1766-ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് രാജ്യത്തെ കര്‍ണ്ണാട്ടിക് നവാബിനുകീഴിലാക്കുകയും ചെയ്യുന്നു.
0 comments:
Post a Comment